നിവിൻ പോളി ചിത്രം കനകം കാമിനി കലഹ൦ ഒടിടി റിലീസായി എത്തിയേക്കും

നിവിൻ പോളി ചിത്രം കനകം കാമിനി കലഹ൦ ഒടിടി റിലീസായി എത്തിയേക്കും

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ കനകം കാമിനി കലഹം . നിവിന്‍ പോളിയും, ഗ്രേസ് ആന്‍റണിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ഫണ്‍ എന്‍റര്‍ടെയ്നറായി ഒരുക്കിയ ചിത്രം നേരിട്ടുള്ള ഒ.ടി.ടി റിലീസായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സുധീഷ്, വിന്‍സി അലോഷ്യസ്, ജോയ് മാത്യു, രാജേഷ് മാധവന്‍, സുധീര്‍ പരവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്. പോളി ജൂനിയര്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷമുള്ള സംവിധായകന്റെ രണ്ടാമത്തെ സംരംഭമാണിത്.

Leave A Reply
error: Content is protected !!