രണ്ടാംഘട്ട റിങ് റോഡ്: സ്ഥലമുടമകൾ ദുരിതത്തിൽ

രണ്ടാംഘട്ട റിങ് റോഡ്: സ്ഥലമുടമകൾ ദുരിതത്തിൽ

പാലാ നഗരത്തിന് ചുറ്റും സൗകര്യപ്രദമായ റോഡുകൾ തീർക്കുവാനുള്ള റിങ് റോഡുകളുടെ രണ്ടാംഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നിലച്ചത് സ്ഥലമുടമകളെ വലയ്‌ക്കുന്നു. ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ കടപ്പാട്ടൂർ ക്ഷേത്ര ജങ്ഷൻ മുതൽ പാലാ -പൊൻകുന്നം റോഡിൽ പന്ത്രണ്ടാംമൈൽ വരെയുള്ള ഒന്നാംഘട്ടം വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയിരുന്നു.

രണ്ടാംഘട്ടത്തിന് ആവശ്യമായ ഭൂമി അളന്നുതിരിച്ച് കല്ലിട്ടിട്ട് ഏഴുവർഷം പിന്നിട്ടു. നാറ്റ്പാക്കിന്റെ രൂപരേഖ അംഗീകരിച്ച് അനുവദിച്ചതാണ് പാലാ ടൗൺ റിങ് റോഡിന്റെ രണ്ടാംഘട്ടം. നാലുഘട്ടമായി വിഭാവനം ചെയ്ത് അംഗീകരിച്ച നിർദിഷ്ട പദ്ധതിയുടെ രണ്ടാംഘട്ടം പന്ത്രണ്ടാം മൈലിൽനിന്ന് ആരംഭിച്ച് ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിന് സമീപത്തുള്ള കളരിയാമ്മാക്കൽ പാലം വരെയാണ്.

Leave A Reply
error: Content is protected !!