ചാരായംവിൽപ്പന: മധ്യവയസ്കൻ അറസ്റ്റ‌ിൽ

ചാരായംവിൽപ്പന: മധ്യവയസ്കൻ അറസ്റ്റ‌ിൽ

ചാരായംവിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൃഷ്ണപുരം തെക്ക് കൊച്ചുമുറിയിൽ വാലയ്യത്ത് വീട്ടിൽ സുതനെ(55)യാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്. പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു, കെ. അംബികേശൻ, എം. അബ്ദുൽ ഷുക്കൂർ, ആർ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

പുതുപ്പള്ളി ആനക്കുന്നേൽ ജങ്ഷനു കിഴക്കുഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ചാരായം പിടികൂടിയത്. സഞ്ചിയിൽ പ്ലാസ്റ്റിക് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മൂന്നുലിറ്റർ ചാരായവും ഇയാളിൽനിന്നു പിടികൂടി.

Leave A Reply
error: Content is protected !!