അഫ്ഗാനിലേക്കുളള വിമാന സർവ്വീസ് നിർത്തി പാകിസ്താൻ എയർലൈൻസ്

അഫ്ഗാനിലേക്കുളള വിമാന സർവ്വീസ് നിർത്തി പാകിസ്താൻ എയർലൈൻസ്

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുളള വിമാന സർവ്വീസ് നിർത്തി പാകിസ്താൻ എയർലൈൻസ്. ടിക്കറ്റ് നിരക്കുകൾ കുറയ്‌ക്കാൻ താലിബാൻ സർക്കാർ എയർലൈൻസിനോട് നിർദ്ദേശിച്ചിരുന്നു. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുൻപുളള നിരക്കിലേക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. ഇതുൾപ്പെടെയുളള കാര്യങ്ങളാണ് സർവ്വീസ് നിർത്താനുളള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

നിരക്കുകൾ കുറച്ചില്ലെങ്കിൽ പ്രവർത്തനം തടയുമെന്ന് പിഐഎയ്‌ക്കും അഫ്ഗാനിലെ സ്വകാര്യ വിമാനകമ്പനിയായ കാം എയറിനും താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു.അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് നിരക്ക് കുറയ്‌ക്കണമെന്ന നിർദ്ദേശം ഔദ്യോഗികമായി നൽകിയത്.

Leave A Reply
error: Content is protected !!