10 ദിവസത്തെ എന്റർപ്രൈസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

10 ദിവസത്തെ എന്റർപ്രൈസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

സംരംഭം ആരംഭിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശ്ശേരിയിലുള്ള KIEDന്റെ ക്യാമ്പ്സില്‍ വെച്ച് നവംബര്‍ 8 മുതല്‍ നവംബര്‍ 18 വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.

എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അഹമ്മദാബാദ് നിന്നുള്ള പരിശീലകരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ സംരംഭം തുടങ്ങിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഈ പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 23,400 രൂപ ഫീസ് ഉള്ള ഈ പരിശീലനം വനിതകള്‍, ഒബിസി, എസ്.സി/എസ് ടി, എക്സ് സര്‍വ്വീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സൗജന്യമായും. ജനറല്‍ വിഭാഗത്തില്‍ പെടുന്ന പുരുഷന്മാര്‍ക്ക് 200 രൂപയും ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.kied.info ഫോണ്‍- 7012376994

Leave A Reply
error: Content is protected !!