വാഹനാപകടത്തിൽ പരിക്കേറ്റു

വാഹനാപകടത്തിൽ പരിക്കേറ്റു

മുരിക്കാശേരി പൂമാംകടത്ത് കാർ അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കഞ്ഞിക്കുഴി മഴുവടി സ്വദേശി കളക്കാട്ട് അനീഷിനാണ്‌(47) പരിക്കേറ്റത്.കാലിന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം.

തോപ്രാംകുടി സബ്‌രജിസ്ട്രാർ ഓഫീസിൽ പോയി തിരികെ പോകും വഴിയാണ് അനീഷിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. മുരിക്കാശേരി ഹൈസ്കൂൾ ജങ്‌ഷനിൽനിന്നും അരക്കിലോമീറ്റർ ദൂരെ കൊടുംവളവിൽ നിന്നും വാഹനം നിയന്ത്രണംവിട്ട് താഴേയ്ക്ക് പതിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!