പൂജ സ്പെഷ്യല്‍ ട്രേഡ് ഫെയറിന് പള്ളിവാസല്‍ രണ്ടാംമൈലില്‍ തുടക്കമായി

പൂജ സ്പെഷ്യല്‍ ട്രേഡ് ഫെയറിന് പള്ളിവാസല്‍ രണ്ടാംമൈലില്‍ തുടക്കമായി

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൂജ സ്പെഷ്യല്‍ ട്രേഡ് ഫെയറിന് പള്ളിവാസല്‍ രണ്ടാംമൈലില്‍ തുടക്കമായി. അഡ്വ. എ രാജ എം എല്‍ എ ഫെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് പ്രോഗ്രാം വഴി ഇടുക്കി ബ്ലോക്കില്‍ ആരംഭിച്ച സംരംഭങ്ങളില്‍ നിന്നും റീബില്‍ഡ് കേരള ഇനിഷേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് പ്രോഗ്രാം വഴി അടിമാലി, ദേവികുളം ബ്ലോക്കുകളില്‍ ആരംഭിച്ച സംരംഭങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങളാണ് വിപണനത്തിനായി എത്തിച്ചിട്ടുണ്ട്.വിവിധ സംരംഭങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വൈവിധ്യമാര്‍ന്ന നൂറ്റമ്പതിനടുത്ത ഉത്പന്നങ്ങള്‍ മേള യിലുണ്ട്. ഇന്ന് മുതല്‍ 17 വരെ ട്രേഡ് ഫെയര്‍ നടക്കും.പൂജാവധിയുടെ ഭാഗമായി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളെ ട്രേഡ് ഫെയറിലേക്കാകര്‍ഷിക്കാമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് കഫേയോട് ചേര്‍ന്നാണ് ട്രേഡ് ഫെയറും സജ്ജീകരിച്ചിട്ടുള്ളത്.ഉദ്ഘാടന ചടങ്ങില്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലത അധ്യക്ഷത വഹിച്ചു.ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി,മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, ഡിസ്ട്രിക്റ്റ് പ്രൊജക്ട് മാനേജര്‍ സേതുലക്ഷ്മി,സിഡിഎസ് ചെയര്‍പേഴ്സണ്‍ സൂസന്‍ ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!