ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്കും വേണം

ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്കും വേണം

ദോഹ;ഖത്തറിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് കുട്ടികൾക്കും വേണം.കുട്ടികൾക്ക് പകർച്ചപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്.വാക്‌സീൻ എടുക്കുന്നതിലൂടെ പകർച്ചപ്പനിയെ പ്രതിരോധിക്കാനും ഒപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാനും കഴിയുമെന്ന്  പിഎച്ച്‌സിസി ഹെൽത്ത് പ്രൊട്ടക്ഷൻ-പ്രിവന്റീവ് ഹെൽത്ത് ഡയറക്ടറേറ്റ് മാനേജർ ഡോ.ഖാലിദ് ഹമീദ് എൽവാദ് വ്യക്തമാക്കി.

ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ ചില കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ആരോഗ്യാവസ്ഥ സങ്കീർണമാകുന്ന  സാധ്യത ഒഴിവാക്കണം. 6 മാസത്തിൽ കൂടുതൽ പ്രായമുള്ള എല്ലാ കുട്ടികളും  പ്രതിരോധ കുത്തിവയ്പ് എടുക്കണം. രാജ്യത്തുടനീളമുള്ള 27 സർക്കാർ ഹെൽത്ത് സെന്ററുകളിലും 45 ലധികം സ്വകാര്യ, അർധസർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവയ്പ് സൗജന്യമാണ്.

Leave A Reply
error: Content is protected !!