ലഖിംപൂർ കർഷക കൊലപാതകം; അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാകേഷ് ടികായത്

ലഖിംപൂർ കർഷക കൊലപാതകം; അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രാകേഷ് ടികായത്

ലക്‌നൗ;ലഖിംപൂർ കർഷകക്കൊലപാതകത്തിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷകനേതാവ് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിനെ റെഡ് കാർപറ്റ് അറസ്റ്റെന്നാണ് ടികായത് വിശേഷിപ്പിച്ചത്.

ആശിഷ് മിശ്രയുടെ അച്ഛൻ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് ടികായത് പറഞ്ഞു. നിക്ഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!