60 വയസ്സു കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കാത്ത നടപടി; കുവൈത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

60 വയസ്സു കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കാത്ത നടപടി; കുവൈത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കുവൈത്ത്; കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ലെന്ന തീരുമാനമെടുത്ത ഉന്നത ഉദ്യോഗസ്ഥനു സസ്‌പെൻഷൻ . മാൻപവർ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസയെയാണ് അന്വേഷണത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത് .

60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് കഴിഞ്ഞയാഴ്ച ഫത്‌വ നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിറക്കിയ അതോറിറ്റി ഡയറക്ടർ അഹമ്മദ് അൽ മൂസയെ മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത് .

Leave A Reply
error: Content is protected !!