കോഴിക്കോട് മാഹി കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മാഹി കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മാഹി കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് വടകര അരയാക്കൂൽതാഴെ തട്ടാറത്ത് താഴെ സഹീറാ(40)ണ് മരിച്ചത്.വൈകുന്നേരം അഞ്ചരോടെയായിരുന്നു അപകടം. മാഹി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

അവസാനത്തെ കുട്ടിയെ കരയ്ക്ക് എത്തിച്ച ഉടനെ സഹീർ മുങ്ങിത്താഴുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് മുൻപും കനാലിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച സഹീർ മുങ്ങി മരിച്ചത് നാട്ടുകാരെ സങ്കടത്തിലാഴ്ത്തി.

Leave A Reply
error: Content is protected !!