ജയ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 73 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

ജയ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 73 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

രാജസ്ഥാൻ: ജയ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി.സ്വർണ മിശ്രിതം പേസ്റ്റ് രൂപത്തിലാക്കി ജീൻസ് പാന്റിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

1502 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി സ്വർണവുമായെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്യുകയാണ്.അതേസമയം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

Leave A Reply
error: Content is protected !!