തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും: 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും: 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. തുലാമാസം ഒന്നായ ഒക്ടോബര്‍ 17ന് രാവിലെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും. ഉഷപൂജയ്ക്ക് ശേഷം ശബരിമലയിലെ മേല്‍ശാന്തി നറുക്കെടുപ്പ് നടക്കും.

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5 മണിക്ക് നട തുറന്ന് വിളക്കുകള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും നടക്കും. 9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

Leave A Reply
error: Content is protected !!