ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം; രാജ്നാഥ് സിംഗ്

ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം; രാജ്നാഥ് സിംഗ്

ഡൽഹി;ദേശീയ പ്രതിരോധ അക്കാദമിയിൽ അടുത്ത വർഷം മുതൽ സ്ത്രീകൾക്കും പ്രവേശനം നൽകുമെന്ന്പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളിലെ അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അക്കാദമിയാണ് ഇത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയാണ് എൻഡിഎ.

‘സായുധ സേനകളിൽ വനിതകളുടെ പ്രാതിനിധ്യം’ എന്ന വിഷയത്തിൽ ഷാങ്‌ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഇൻ്റർനാഷണൽ സംഘടിപ്പിച്ച വെബിനാറിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. “അടുത്ത വർഷം മുതൽ വനിതകൾക്കും ദേശീയ പ്രതിരോധ അക്കാദമിയിൽ പ്രവേശനം അനുവദിക്കുമെന്നത് സന്തോഷത്തോടെ അറിയിക്കുന്നു.”- രാജ്നാഥ് സിംഗ് പറഞ്ഞു.

Leave A Reply
error: Content is protected !!