ബിഎസ്എഫിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടി; വിമ‍ർശനവുമായി ബംഗാളും പഞ്ചാബും

ബിഎസ്എഫിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടി; വിമ‍ർശനവുമായി ബംഗാളും പഞ്ചാബും

ഡൽഹി; ബിഎസ്എഫിന്‍റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതിനെതിരെ വിമർശനവുമായി ബംഗാളും പഞ്ചാബും.പഞ്ചാബ് ,പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് 50 കിലോമീറ്ററായി പരിധി വ‍ർധിപ്പിച്ചത്.

പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് എന്നിവടങ്ങളിൽ ബിഎസ്എഫിന്‍റെ അധികാര പരിധിയിലുള്ള സ്ഥലം ഇതുവരെ അതിർത്തിയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ആയിരുന്നു. ഇത് 35 കിലോ മീറ്റര്‍ കൂട്ടി അൻപത് കിലോമീറ്റർ ആക്കി വ്യാപിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ബിഎസ്ഫിന്‍റെ പ്രവര്‍ത്തന സൗകര്യം വര്‍ധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയാനുമാണ് നടപടിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ വിശദീകരണം.

Leave A Reply
error: Content is protected !!