ടൊവീനോ തോമസ് ഷൈന ടോം ചാക്കോ ചിത്രം തല്ലുമാലയുടെ ചിത്രീകരണം ആരംഭിച്ചു

ടൊവീനോ തോമസ് ഷൈന ടോം ചാക്കോ ചിത്രം തല്ലുമാലയുടെ ചിത്രീകരണം ആരംഭിച്ചു

ഖാലിദ് റഹ്മാന്‍ ടൊവീനോ തോമസ് ഷൈന ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന താരങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. രണ്ട് വര്‍ഷം മുൻപാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും പിന്നീട്‍ ഒരു അപ്‌ഡേറ്റും ഇല്ലായിരുന്നു. അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് ഈ മാസം 11ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഹ്‍സിന്‍ പരാരി ആണ് ആദ്യം ചിത്രം സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം മാറുകയായിരുന്നു. . ചിത്രത്തിന്റെ തിരക്കഥാകൃത്തായി അദ്ദേഹം തുടരും. തന്റെ അഭ്യര്‍ഥന പ്രകാരമാണ് മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്

Leave A Reply
error: Content is protected !!