ആലപ്പുഴ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

ആലപ്പുഴ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; മണിക്കൂറുകളായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തോട്ടപ്പള്ളി സ്പിൽവേയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഗതാഗതം സ്തംഭിച്ചത്.ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് തുടങ്ങിയത്. സ്പിൽവേയുടെ ഷട്ടർ തകരാർ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന മറ്റ് റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. രോഗികളുമായി എത്തിയ ആംബുലൻസും ഗതാഗതക്കുരുക്കിൽ കുടുങ്ങി. ജനം ഇടപെട്ടാണ് ആംബുലൻസുകൾ കടത്തിവിട്ടത്.

Leave A Reply
error: Content is protected !!