അബുദാബിയിൽ വാടക കുറഞ്ഞ മേഖലകളിലേക്ക് കുടുംബങ്ങൾ താമസം മാറുന്നതിൽ വന്‍ വര്‍ധന

അബുദാബിയിൽ വാടക കുറഞ്ഞ മേഖലകളിലേക്ക് കുടുംബങ്ങൾ താമസം മാറുന്നതിൽ വന്‍ വര്‍ധന

അബുദാബി; അബുദാബിയിൽ വാടക കുറഞ്ഞ മേഖലകളിലേക്ക് കുടുംബങ്ങൾ താമസം മാറുന്നതിൽ വന്‍ വര്‍ധന.കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കുടുംബങ്ങളുടെ വരവ് കൂടിയത് ഫ്ലാറ്റ് ആവശ്യക്കാരുടെ എണ്ണത്തിൽ വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ അബൂദബി മേഖലയില്‍ വാടകയിനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവ് വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യക്കാർ കൂടിയതോടെ വാടകയും വര്‍ധിച്ചുവരുകയാണ്.

ഇതാണ് അൽപം ദൂരത്താണെങ്കിലും താമസം മാറാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നത്​. മുസഫാപോലുള്ള ജനവാസകേന്ദ്രങ്ങളില്‍ ഫ്ലാറ്റുകള്‍ ഒരുമിച്ച് എടുത്ത് റൂമുകള്‍ വിഭജിച്ചുനല്‍കുന്നുമുണ്ട്. വിസിറ്റിങ്ങിനും മറ്റും കുടുംബങ്ങളെ കൊണ്ടുവരുന്നവര്‍ വാടക കൂടിയാലും ജോലിക്ക് പോയി വരാനുള്ള സൗകര്യം കണക്കിലെടുത്ത് ഇത്തരം റൂമുകളെയാണ് അധികവും ആശ്രയിക്കുന്നത്. സ്വന്തമായി വാഹനങ്ങളോ യാത്രാസൗകര്യമോ ഇല്ലാത്ത ഇടത്തരക്കാരെ ടാര്‍ജറ്റ് ചെയ്​താണ് ഫ്ലാറ്റ് ഉടമകള്‍ വാടക കൂട്ടിയിരിക്കുന്നത്​.

Leave A Reply
error: Content is protected !!