കഞ്ചാവും മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

കഞ്ചാവും മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

വിൽപ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവും മയക്കുമരുന്നുമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് രണ്ട്‌ യുവാക്കൾ പിടിയിലായി. വയനാട് മണിയൻകോട് സ്വദേശി കുണ്ടിൽ വീട്ടിൽ ഉല്ലാസ് (22), ബൈസൺവാലി കടവനാപ്പുഴ അഭിജിത്ത് (21) എന്നിവരാണ് ബുധനാഴ്ച രാവിലെ 11-ന് അടിമാലി എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.

ഇവരിൽനിന്ന് 250 ഗ്രാം ഉണക്കക്കഞ്ചാവും 1.500 മില്ലി എം.ഡി.എം.എ.യും പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. റേഞ്ച് എസ്.ഐ. രഘു, പ്രിവൻറ്റീവ് ഓഫീസർ സുരേഷ് കുമാർ, എ.എൻ.അനിൽ, എം.എസ്.ശ്രീജിത്ത്, സച്ചു ശശി, അരുൺ പി., ശരത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Leave A Reply
error: Content is protected !!