നിയന്ത്രണങ്ങളിൽ ഇളവ്; തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

നിയന്ത്രണങ്ങളിൽ ഇളവ്; തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

ചെന്നൈ;കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി.മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി. വെളളി,ശനി,ഞയർ എന്നി ദിവസങ്ങളിൽ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്.

പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്തോടെ വിവാഹചടങ്ങുകളിൽ 101 പേർക്കും ശവസംസ്‌കാര ചടങ്ങുകളിൽ 50 പേർക്ക് വീതവും പങ്കെടുക്കാം. എല്ലാ കടകളും ഹോട്ടലുകളും രാത്രി 11 വരെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,280 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Leave A Reply
error: Content is protected !!