വാക്‌സിൻ മൈത്രി പദ്ധതി; അയൽരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ

വാക്‌സിൻ മൈത്രി പദ്ധതി; അയൽരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ

ഡൽഹി;വാക്‌സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി അയൽരാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്ത് ഇന്ത്യ. 10 കോടി ഡോസ് വാക്‌സിനാണ് നേപ്പാൾ,ബംഗ്ലാദേശ്,മ്യാൻമർ,ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയതത്.ഒക്ടോബർ മാസത്തോടെ 30 കോടി ഡോസ് വാക്‌സിൻ വിദേശരാജ്യങ്ങൾക്കായി ഉല്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

വാക്സിൻ മൈത്രി എന്ന പേരിലാണ് ഇന്ത്യ നിരവധി രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാക്സിൻ ലഭ്യമാക്കിയിരുന്നത്.എന്നാൽ കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യം മാസങ്ങളായി വാക്സിൻ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ വർഷം ഏപ്രിൽ അവസാനം വരെ 64.4 ദശലക്ഷം ഡോഡ് വാക്സിനാണ് ഇന്ത്യ വിവിധരാജ്യങ്ങൾക്കായി നൽകിയത്.

Leave A Reply
error: Content is protected !!