നാനിയുടെ ശ്യാം സിംഗ റോയി ഡിസംബറിൽ തീയറ്ററിൽ പ്രദർശനത്തിന് എത്തും

നാനിയുടെ ശ്യാം സിംഗ റോയി ഡിസംബറിൽ തീയറ്ററിൽ പ്രദർശനത്തിന് എത്തും

നാനി സായി പല്ലവി മഡോണ സെബാസ്റ്റ്യൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് ശ്യാം സിംഗ റോയി.ഇന്ന് സിനിമയുടെ അണിയറപ്രവർത്തകർ ഒരു പുതിയ അപ്‌ഡേറ്റ് പങ്കുവച്ചു. ചിത്രം ഡിസംബറിൽ തീയറ്ററിൽ പ്രദർശനത്തിന് എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് തിയറ്റർ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ശ്യാം സിംഗാ റോയ് എന്ന സിനിമ തിയറ്റർ റിലീസായി ആഴ്ചകൾക്കുശേഷം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ലഭ്യമാക്കും. ഈ ഫാന്റസി ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂർത്തിയായി, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. രാഹുൽ സംക്രിത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി ഷെട്ടി,ജിഷു സെൻഗുപ്ത, രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അടുത്തിടെ കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച നാനി, ഹൈദരാബാദിൽ മുഴുവൻ അഭിനേതാക്കൾക്കും ജോലിക്കാർക്കുമൊപ്പം ശ്യാം സിംഗ് റോയിയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഒരു പീരിയഡ് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ നാനി ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊൽക്കത്തയിൽ നടക്കുന്ന കഥയായിട്ടാണ് ചിത്രം എത്തുന്നത്.

 

Leave A Reply
error: Content is protected !!