കൊല്ലത്ത് ഗൃഹനാഥനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി

കൊല്ലത്ത് ഗൃഹനാഥനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി

കൊല്ലത്ത് ഗൃഹനാഥനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. തൃക്കോവിൽവട്ടം നടുവിലക്കര മുകുളുവിള വിഷ്ണു ഭവനത്തിൽ പ്രമോദിനെയാണ് (26) പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതും ചീട്ടുകളിക്കുന്നതും വിലക്കിയതിനാണ് ഇയാൾ ഗൃഹനാഥനെ ആക്രമിച്ചത്.

മർദ്ദനമേറ്റത് തൃക്കോവിൽവട്ടം സ്വദേശി പ്രദീപിനാണ് പ്രമോദ് പ്രദീപിന്റെ ജേഷ്ഠന്റെ വീട്ടിലെത്തിയപ്പോൾ സിറ്റൗട്ടിൽ ഇരുന്ന് മദ്യപിക്കാനും ചീട്ടുകളിക്കാനും അനുവദിക്കില്ലെന്ന് പ്രദീപ് പറഞ്ഞു. ഇതിനെതുടർന്ന് മദ്യ ലഹരിയിലായിരുന്ന പ്രമോദ് പ്രദീപിനെ ചവിട്ടി തറയിലിട്ട ശേഷം സ്റ്റീൽ വളയൂരി മുഖത്ത് ഇടിച്ചു.

തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് ആണ് ഇയാളെ പിടികൂടിയത്.

Leave A Reply
error: Content is protected !!