നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായ്- ചെന്നൈ വിമാനത്തിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്ന് അഞ്ചര കിലോ സ്വർണമാണ് പിടികൂടിയത്.ദുബായ് വിമാനത്തിൽ ചെന്നൈയിലും അവിടെ നിന്ന് കൊച്ചിയിൽ എത്തുകയും ചെയ്തവരാണ് പിടിയിലായത്.

രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.മൂന്ന് പേരിൽ നിന്ന് 355 ഗ്രാം സ്വർണവും മറ്റ് രണ്ട് പേരിൽ നിന്ന് ബാക്കി സ്വർണവും പിടികൂടി. ഡിആർഐ പിടികൂടിയ സ്വർണത്തിന് പുറമേ ഉടമസ്ഥനില്ലാതെ 573 ഗ്രാം സ്വർണവും കണ്ടെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!