യു.എ.ഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

യു.എ.ഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ഷാര്‍ജ: യു.എ.ഇയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാര്‍ജയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹംരിയയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. മരിച്ച രണ്ടു പേരും ഏഷ്യക്കാരാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.  രണ്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
Leave A Reply
error: Content is protected !!