മാവടി കുഴിക്കൊമ്പിൽ റോഡുകൾ കൈയേറി

മാവടി കുഴിക്കൊമ്പിൽ റോഡുകൾ കൈയേറി

മാവടി കുഴിക്കൊമ്പിൽ പഞ്ചായത്തുറോഡും പൊതുമരാമത്ത് വകുപ്പ് റോഡും വ്യക്തി കൈയേറിയതായി പരാതി. കുഴിക്കൊമ്പ്-പള്ളിവാതുക്കൽപടി റോഡ് കൈയേറി വേലി നിർമിച്ചു. ആറുമീറ്റർ വീതിയുണ്ടായിരുന്ന റോഡിന്റെ ഒരുവശം ഇടിച്ചുതാഴ്‌ത്തി വേലികെട്ടിത്തിരിച്ചു. റോഡിന്റെ ഏകദേശം 50 മീറ്ററോളം ഭാഗം വേലികെട്ടി തിരിച്ചിട്ടുണ്ട്.

പ്രസിഡന്റ് ശോഭനാ വിജയൻ, സെക്രട്ടറി പി.അജികുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. കൈയേറ്റം ബോധ്യപ്പെട്ടെന്നും നടപടി സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. കൽക്കൂന്തൽ-പെരിഞ്ചാംകുട്ടി റോഡിന്റെ ഇരുവശങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണെടുത്തുമാറ്റി സ്വന്തമാക്കാൻ ഇയാൾ ശ്രമിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.

Leave A Reply
error: Content is protected !!