കൃഷിത്തിരി -എല്ലാ വീടുകളിലും കാർഷീക വേലികെട്ടും

കൃഷിത്തിരി -എല്ലാ വീടുകളിലും കാർഷീക വേലികെട്ടും

മാവേലിക്കര: യുഡിഎഫ് പുതിയകാവ് കൂട്ടായ്മ മാവേലിക്കര നഗരത്തിലെ ഒൻപതാം വാർഡിൽ നടപ്പിലാക്കുന്ന കൃഷി ത്തിരിയുടെ ഭാഗമായി നുറു വീടുകളിലും കാർഷിക വേലി കെട്ടും. സാധാരണ കൃഷിയിടങ്ങളിൽ കണ്ടുവരുന്നത് പയറിനും പാവലിലിനും പടർന്നു പന്തലിക്കാൻ പന്തലാണ് തയ്യാറാക്കുന്നത് ‘

യു ഡി എഫ് പുതിയകാവ് കൂട്ടായ്മ വീടുകളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് സ്ഥലമില്ലന്ന പേരിൽ കൃഷി നടക്കില്ലന്നു കരുതിയ ഭവനങ്ങളിലും പയറും പാവലും വളർത്തുന്നതിനായി നെറ്റു കൊണ്ട് വേലി കെട്ടി അതിലാണ് ഇവ പടർത്തുന്നത് .കാർഷികരംഗത്ത് പുത്ത നാശയമാണ് യു ഡി എഫ് പുതിയകാവ് കൂട്ടായ്മ നടപ്പിലാക്കാൻ പോവുന്നത് ‘ ഇതിലേക്കായി നാളെ മുതൽ നെറ്റു കെട്ടൽ പരിപാടി ആരംഭിക്കും. നാളെ രാവിലെ എട്ടു മണിക്ക് ആലിൻ്റെ തെക്കേതിൽ ബീന എബ്രഹാമിൻ്റെ ഭവനങ്കണത്തിൽ കാർഷീക വേലി കെട്ടലിൻ്റെ ഉദ്ഘാടനം UDF പുതിയകാവ് കൂട്ടായ്മ ചെയർമാൻ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ നിർവ്വഹിക്കും’ കൂട്ടായ്മ ജനറൽ കൺവീനർ മാത്യു കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കും.

Leave A Reply
error: Content is protected !!