സൗദി അറേബ്യയിൽ പുതുതായി 46 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതുതായി 46 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 113 പേർക്ക്​ ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. രോഗബാധിതരിൽ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​.

അതെസമയം രാജ്യത്ത്​ പുതുതായി 46 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 49 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി രണ്ടുപേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,807 ഉം രോഗമുക്തരുടെ എണ്ണം 5,36,817 ഉം ആയി. ആകെ മരണസംഖ്യ 8,755 ആയി ഉയർന്നു.

Leave A Reply
error: Content is protected !!