വ്യാജ നമ്പർ; മോട്ടോർ സൈക്കിൾ പിടികൂടി

വ്യാജ നമ്പർ; മോട്ടോർ സൈക്കിൾ പിടികൂടി

സ്കൂൾ പരിസരത്തുനിന്ന്‌ വ്യാജ നമ്പർ മോട്ടോർ സൈക്കിൾ പിടികൂടി. ചിത്താരിയിൽ പ്ലസ് വൺ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥി ഉപയോഗിച്ച മോട്ടോർ സൈക്കിളാണ് മോട്ടോർ സൈക്കിളാണ് മോട്ടോർവാഹനവകുപ്പ് കസ്റ്റഡയിലെടുത്തത്. ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ വിശദമായി പരിശോധിച്ചതിൽനിന്ന്‌ വാഹനം ഗുജറാത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി.

വ്യാജ നമ്പർ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ച് അടുത്തകാലത്തായി കുറ്റകൃത്യങ്ങൾ കൂടിവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

Leave A Reply
error: Content is protected !!