തമിഴന്മാരുടെ വിവരം പോലും മലയാളിക്കില്ലല്ലോ ; തദ്ദേശ തെരഞെടുപ്പിൽ ബിജെപിക്ക് വട്ട പൂജ്യം

തമിഴന്മാരുടെ വിവരം പോലും മലയാളിക്കില്ലല്ലോ ; തദ്ദേശ തെരഞെടുപ്പിൽ ബിജെപിക്ക് വട്ട പൂജ്യം

തമിഴ്നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മല്‍സരിച്ച് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്. അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥി ഡി.കാർത്തിക്കിനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തിരഞ്ഞെടുപ്പിലാണ് കാർത്തിക് ബിജെപിയെ പ്രതിനിധീകരിച്ച് മൽസരിച്ചത്.

തമിഴ്‌നാട്ടിൽ ഹിന്ദു ജനസംഖ്യ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. എന്നിട്ടും അവിടെ ഒരു ബീജെപി സ്ഥാനാർഥിക്ക് വെറും ഒറ്റ വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്താണ് കാരണമെന്ന് മനസ്സിലായോ? ഒറ്റക്കാരണമേയുള്ളു ഹൈന്ദവരും സംഘികളും രണ്ടും രണ്ടാണെന്ന തിരിച്ചറിവ് തമിഴ് ജനതക്ക് ഉള്ളത് തന്നെ.

കാർത്തിക് എന്ന ആ സ്ഥാനാർഥിയുടെ കുടുംബക്കാർക്ക് പോലും ആ തിരിച്ചറിവ് ഉണ്ടായി എന്നത് അതിലും ശ്രദ്ധേയമായ കാര്യമാണ്. പക്ഷെ വിദ്യാഭ്യാസ രംഗത്ത് തമിഴ്‌നാട്ടിനെക്കാളും കേരളത്തിൽ ഉന്നത നിലവാരം പുലർത്തുന്നുണ്ടെങ്കിലും തമിഴരുടെ അത്രയും വിവേകവും ചിന്തയുമൊന്നും മലയാളിക്കില്ലന്ന് ഇതിൽ നിന്നും മനസ്സിലാക്കാം .മാത്രമല്ല നല്ലയൊരു ഭരണാധികാരിയെ തമിഴ് ജനതക്ക് കിട്ടി . മുഖ്യമന്ത്രി സ്റ്റാലിൻ അധികാരമേറ്റെടുത്തതോടെ സങ്കികൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും ത്രാണിയില്ലാതായി .

കാര്‍ത്തിക്കിന്റെ തെരെഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയിൽ വൈറലായി. കുടുംബാംഗങ്ങളുടെയും, നാട്ടിലെ ബിജെപിക്കാരുടെയും വോട്ട് എങ്ങോട്ടുപോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്.

സിംഗിള്‍ വോട്ട് ബിജെപി എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലായി കാര്‍ത്തിക്. ‘തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരേയൊരു വോട്ട്. മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലുള്ള ആ നാലുപേരെ ഓര്‍ത്ത് അഭിമാനിക്കുന്നു’വെന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത് .

കോൺഗ്രസ് നേതാവ് അശോക് കുമാർ കുറിച്ചത് ‘കോയമ്പത്തൂരിൽ അഞ്ച് അംഗങ്ങളുള്ള കുടുംബത്തിൽ നിന്ന് മൽസരിച്ച ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്. ഇങ്ങനെയാണ് തമിഴ്നാട് ബിജെപിയെ കൈകാര്യം ചെയ്യുന്നത്’ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കാർത്തിക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ തയ്യാറാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിന് വൻ വിജയമായിരുന്നു . തിരഞ്ഞെടുപ്പ് നടന്ന 140 ജില്ലാപഞ്ചായത്ത് വാർഡുകളിൽ 138 ഇടത്തും ഡി.എം.കെ. സഖ്യം വിജയിച്ചു. രണ്ടിടങ്ങളിൽ മാത്രമാണ് എ.ഐ.എ.ഡി.എം.കെ.യ്ക്ക് കാലുറപ്പിക്കാനായത്.

വിഴുപുരം, ചെങ്കൽപ്പെട്ട് ജില്ലകളിലാണ് പാർട്ടിക്ക് ഒരോ സീറ്റുകൾ ലഭിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച പാർട്ടികൾക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. ഭരണത്തിലേറി അഞ്ച് മാസത്തിനുള്ളിൽ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ കൈവരിച്ചതിനാലാണ് ഡി.എം.കെ.യ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനായതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞത് .

 

https://www.youtube.com/watch?v=26C98NkigJk

 

 

 

Leave A Reply
error: Content is protected !!