മലയാള ചിത്രം സ്റ്റാറിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

മലയാള ചിത്രം സ്റ്റാറിലെ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. തീയേറ്റർ തുറന്നാൽ ആദ്യ ചിത്രമായി ചിത്രം തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം ജിസിസിയിൽ ഒക്ടോബർ 28നും, കേരളത്തിൽ 29നും റിലീസ് ചെയ്യും . ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നാളെ വൈകുന്നേരം ഏഴ് മണിക്ക് മോഹൻലാൽ റിലീസ് ചെയ്യും.

‘സ്റ്റാര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററുകളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമയുടെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി , രാജേഷ്ജി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Leave A Reply
error: Content is protected !!