കൃഷിത്തിരി -യു ഡി എഫ് പുതിയകാവ് കൂട്ടായ്മ കാർഷിക വേലി കെട്ടി

കൃഷിത്തിരി -യു ഡി എഫ് പുതിയകാവ് കൂട്ടായ്മ കാർഷിക വേലി കെട്ടി

മാവേലിക്കര: യുഡിഎഫ് പുതിയകാവ് കൂട്ടായ്മ മാവേലിക്കര നഗരസഭ ഒൻപതാം വാർഡിൽ നടപ്പിലാക്കുന്ന കൃഷി ത്തിരി പദ്ധതിയുടെ ഭാഗമായി കാർഷീക വേലി കെട്ടി’
സാധാരണ പയറിനും പാവലും പടർത്തുന്നതിന് പന്തലാണ് ഇടുന്നത്.ഇന്ന് വീടുകളിൽ സ്ഥലസൗകര്യക്കുറവ് ഉള്ളതിനാൽ കുറഞ്ഞ സ്ഥലത്തും പയറും പാവലും കൃഷി ചെയ്യുന്നതിന് വേലി പോലെ നെറ്റ് കെട്ടിയാണ് കാർഷീക വേലി നൂറ് വീടുകളിൽ തീർക്കുന്ന പ്രവൃത്തി ആരംഭിച്ചത്.

കാർഷീക വേലായുടെ ഉദ്ഘാടനം കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ നിർവ്വഹിച്ചു. കൂട്ടായ്മ ജനറൽ കൺവീനർ മാത്യു കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.കേരള കോൺസ് നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ്, ആർ എസ് പി മണ്ഡലം സെക്രട്ടറി പിഎൻ വി സുരേഷ്, കൂട്ടായ്മ വൈസ് ചെയർമാൻ തോമസ് ജോൺ, അലക്സ് കളീക്കൽ, മോഹൻദാസ്, പ്രേമ പ്രസാദ്, തോമസ് കുര്യൻ, ബീന ഏബ്രഹാം, സുമാ ജോൺ എന്നിവർ പ്രസംഗിച്ചു

Leave A Reply
error: Content is protected !!