കോവിഡ് നിയന്ത്രണം നീങ്ങി: ബൈപ്പാസിൽ വീണ്ടും മാലിന്യക്കൂമ്പാരം

കോവിഡ് നിയന്ത്രണം നീങ്ങി: ബൈപ്പാസിൽ വീണ്ടും മാലിന്യക്കൂമ്പാരം

കോവിഡ് നിയന്ത്രണം കുറഞ്ഞതോടെ പാതയോരങ്ങളിൽ ചാക്കുകളിൽക്കെട്ടി മാലിന്യംതള്ളുന്നത് വ്യാപകമാകുന്നു. കോവിഡ് നിയന്ത്രണംകാരണം ആഘോഷങ്ങൾക്ക് പൂട്ടുവീണതോടെ റോഡുകളിലും പുഴകളിലും ഭക്ഷണാവശിഷ്ടം തള്ളുന്നത് വലിയൊരളവിൽ കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയോളമായി വ്യാപകമായി റോഡരികിൽ മാലിന്യം കുന്നുകൂടുകയാണ്.

വിവാഹങ്ങളും മറ്റും വിപുലമായി ആഘോഷിച്ചുതുടങ്ങിയതിന്റെ സൂചനയാണ് പൊതു ഇടങ്ങളിലെ ഈ മാലിന്യക്കൂമ്പാരം. ബൈപ്പാസിലും സമീപറോഡുകളിലും പുഴകളിലുംവരെ മാലിന്യം കൊണ്ടിടുന്നുണ്ട്. ഭക്ഷണാവശിഷ്ടം, ഡിസ്പോസിബിൾ പ്ലേറ്റുകൾ, കപ്പുകൾ, ഇറച്ചിക്കടകളിൽനിന്നുള്ള അറവുമാലിന്യം എന്നിവയാണ് കൂടുതലായി കാണുന്നത്. കക്കൂസ് മാലിന്യം രാത്രിയുടെ മറവിൽ പാതയോരത്ത് തള്ളുന്നതും പതിവായിട്ടുണ്ട്.

Leave A Reply
error: Content is protected !!