വീടാക്രമിച്ച കേസ്‌ ; മുഖ്യപ്രതി അറസ്റ്റിൽ

വീടാക്രമിച്ച കേസ്‌ ; മുഖ്യപ്രതി അറസ്റ്റിൽ

ചിറയിൻകീഴ് : ചിറയിൻകീഴ് ആൽത്തറമൂട്ടിൽ രാത്രിയിൽ വീടാക്രമിച്ച സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ .കടയ്ക്കാവൂർ തോണ്ടലിൽ ദേവീക്ഷേത്രത്തിനു സമീപം വയലിൽ പുത്തൻ വീട്ടിൽ വിജേഷ് (25) ആണ് അറസ്റ്റിലായത്.

ചിറയിൻകീഴ് ആൽത്തറമൂട് കൃഷ്ണൻകോവിലിനു സമീപം കാളിയൻവിളാകം വീട്ടിൽ വൈശാഖിന്റെ വീടാണ് സംഘം തകർത്തത് . വീടിന്റെ ജനാലകളും മീറ്റർ ബോക്‌സും മുറ്റത്തിരുന്ന സ്കൂട്ടറും സൈക്കിളുമാണ് അക്രമികൾ തല്ലി തകർത്തത്.

അക്രമത്തിന് ശേഷം കൊല്ലത്തുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വെളിപ്പെടുത്തി .

Leave A Reply
error: Content is protected !!