കേശവദാസപുരത്ത് സ്‌കൂട്ടറിൽ പോയ സ്ത്രീയുടെ മാല പൊട്ടിച്ചു

കേശവദാസപുരത്ത് സ്‌കൂട്ടറിൽ പോയ സ്ത്രീയുടെ മാല പൊട്ടിച്ചു

തിരുവനന്തപുരം : സ്‌കൂട്ടറിൽ പോകുകയായിരുന്ന സ്ത്രീയുടെ മാല പുറകെ ബൈക്കിൽ എത്തിയ സംഘം മോഷ്ടിച്ചു . ചൊവ്വാഴ്ച കേശവദാസപുരത്താണ് സംഭവം. വട്ടപ്പാറ സ്വദേശിനിയുടെ ഒരു പവന്റെ മാലയാണ്
അക്രമികൾ പൊട്ടിച്ചു കൊണ്ടുപോയത്.

ഇരുചക്രവാഹനത്തിൽ വട്ടപ്പാറയിലേക്ക് പോകുകയായിരുന്നു. വാഹനം വേഗത കുറച്ചപ്പോൾ പിന്നാലെ വരുകയായിരുന്ന മോഷ്ടാക്കൾ മാല കവരുകയായിരുന്നു .

Leave A Reply
error: Content is protected !!