ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20 ന് വിധി പറയും

ആഡംബര കപ്പലിലെ ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20 ന് വിധി പറയും

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ ഒക്ടോബർ 20 ന് വിധി പറയും. ആര്യൻ ഖാൻ റിമാൻഡിൽ തുടരും. കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ ശക്തമായാണ് എൻ സി ബി എതിർത്തത്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.

ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ലഹരികടത്തുമായി ശ്കതമായ ബന്ധമുണ്ട്. ഇവരുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവർക്ക് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.

വാട്​സാപ്പ്​ ചാറ്റുകൾ ദുർബലമായ തെളിവുകൾ ആണെന്നും ആര്യൻ ഖാന്​ ക്രിമിനൽ പശ്​ചാത്തലമില്ലാത്തത്​ കോടതി പരിഗണിക്കണമെന്നും അഭിഭാഷകൻ അമിത്​ ദേശായി വാദിച്ചു.

‘ഇത്​ തികച്ചും ജാമ്യം അനുവദിക്കാവുന്ന ഒരു കേസാണ്​. അത്​ നിഷേധിക്കുന്നതിലൂടെ ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കരുത്​. അന്വേഷണത്തിന്​ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ കോടതിക്ക്​ ജാമ്യം അനുവദിക്കാവുന്നതാണ്​. ഈ കേസിൽ ഒരുപാട്​ കാര്യങ്ങൾ ഇനിയും പരിഗണിക്കാനുണ്ട്​. കേസിൽ നിന്ന്​ കുറ്റവിമുക്​തനാക്കണമെന്ന വാദം നടക്കുന്ന ഘട്ടമല്ല ഇത്​. ജാമ്യം അനുവദിക്കണമെന്ന വാദം മാത്രമാണ്​ ഇ​േപ്പാൾ നടക്കുന്നത്’ -അമിത്​ ദേശായി വാദിച്ചു.

Leave A Reply
error: Content is protected !!