പോലീസ് ഉദ്യോഗസ്ഥർക്ക് മർദനം ; 47 കാരൻ അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥർക്ക് മർദനം ; 47 കാരൻ അറസ്റ്റിൽ

വിഴിഞ്ഞം : വയോധികയെ മർദിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ തടയുകയും മർദിക്കുകയും ചെയ്ത കേസിൽ 47 കാരൻ അറസ്റ്റിൽ .വിഴിഞ്ഞം തെമ്മാടിമുക്ക് സ്വദേശി സെൽവരാജ് (47) ആണ് അറസ്റ്റിലായത് .

വയോധികയുടെ പരാതിയെ തുടർന്ന് അന്വേഷിച്ച് വീട്ടിലെത്തിയ അസി. സബ് ഇൻസ്പെക്ടർ സജുകുമാർ, ഡ്രൈവർ സജൻ എന്നിവരെ സെൽവരാജ് മർദിച്ചുവെന്നാണ് പോലീസ് ഭാഷ്യം .

കഴിഞ്ഞ രാത്രി ഒൻപതോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സെൽവരാജ് ഭാര്യാമാതാവായ വയോധികയുടെ വീട്ടിലേക്ക് കയറാൻ ശ്രമിച്ചത് വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ മർദിക്കുകയായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി .

എസ്.ഐ. കെ.എൽ.സമ്പത്ത്, അസി. ഇൻസ്പെക്ടർ സാബു ചന്ദ്രൻ, സി.പി.ഒ. ഷാഹിൽ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അന്വേഷിച്ചെത്തി. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു.

Leave A Reply
error: Content is protected !!