ചാരായം വിൽപ്പന: 55 കാരൻ അറസ്റ്റിൽ

ചാരായം വിൽപ്പന: 55 കാരൻ അറസ്റ്റിൽ

കായംകുളം : അനധികൃതമായി ചാരായം വിൽപ്പന നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൃഷ്ണപുരം തെക്ക് കൊച്ചുമുറിയിൽ വാലയ്യത്ത് വീട്ടിൽ സുതനെ(55)യാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.

പുതുപ്പള്ളി ആനക്കുന്നേൽ ജങ്ഷനു കിഴക്കുഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ചാരായം പിടിച്ചെടുത്തത് . സഞ്ചിയിൽ പ്ലാസ്റ്റിക് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മൂന്നുലിറ്റർ ചാരായവും എക്സൈസ് പിടികൂടി.

പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു, കെ. അംബികേശൻ, എം. അബ്ദുൽ ഷുക്കൂർ, ആർ. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Leave A Reply
error: Content is protected !!