കിളിമാനൂരിൽ പട്ടിയെ വിഴുങ്ങിയ ശേഷം കിടന്നുറങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി

കിളിമാനൂരിൽ പട്ടിയെ വിഴുങ്ങിയ ശേഷം കിടന്നുറങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം: കിളിമാനൂരിൽ പട്ടിയെ വിഴുങ്ങിയ ശേഷം കിടന്നുറങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി ചാക്കിൽ കെട്ടി വനംവകുപ്പിന് കൈമാറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ വീണ്ടും കാട്ടിൽ ഉപേക്ഷിച്ചു.

കഴിഞ്ഞ ആഴ്ച തൃശ്ശൂരിൽ രണ്ട് തെരുവ് നായകളെ തിന്ന് അവശനിലയിലായ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിനെ ഏൽപിച്ചിരുന്നു. കോട്ടയത്ത് ദേശീയപാതയിലും മറ്റൊരു പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു.

Leave A Reply
error: Content is protected !!