ദോഹ മെട്രോ ഒക്ടോബര്‍ 17 മുതല്‍ മൂന്ന് പുതിയ റൂട്ടുകളില്‍ കൂടി മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

ദോഹ മെട്രോ ഒക്ടോബര്‍ 17 മുതല്‍ മൂന്ന് പുതിയ റൂട്ടുകളില്‍ കൂടി മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

ദോഹ; ദോഹ മെട്രോ ഒക്ടോബര്‍ 17 മുതല്‍ മൂന്ന് പുതിയ റൂട്ടുകളില്‍ കൂടി മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു.വെസ്റ്റ്‌ബേ സ്‌റ്റേഷനില്‍ നിന്ന് ഉനൈസ 65 ഏരിയ, ലെജ്‌ബൈലത്ത് ഏരിയ എന്നിവടങ്ങളിലേക്കാണ് രണ്ട് റൂട്ടുകള്‍. ജൊആന്‍ സ്‌റ്റേഷനില്‍ നിന്ന് അല്‍ നാസര്‍, അല്‍ മിര്‍ഖബ് അല്‍ ജദീദ് ഏരിയയിലേക്കാണ് മറ്റൊരു റൂട്ട്.

മെട്രോ സ്‌റ്റേഷന്റെ 2 മുതല്‍ 5 കിലോമീറ്റര്‍ പരിധിയില്‍ യാത്രക്കാരെ എത്തിക്കുന്നതിനുള്ള സൗജന്യ ബസ് സര്‍വീസ് ആണ് മെട്രോലിങ്ക്. പുതിയ റൂട്ടുകള്‍ക്ക് പുറമേ കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പല ഏരിയകളിലേക്കും കഴിഞ്ഞ ദിവസം മുതല്‍ മെട്രോലിങ്ക് സര്‍വീസ് ആരംഭിച്ചിരുന്നു.

Leave A Reply
error: Content is protected !!