റെക്കോഡ് ഉയരം കുറിച്ച് ഓഹരി സൂചികകൾ ക്ലോസ്‌ചെയ്തു

റെക്കോഡ് ഉയരം കുറിച്ച് ഓഹരി സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: ആറാമത്തെ ദിനവും റെക്കോഡ് ഉയരം കുറിച്ച് ഓഹരി സൂചികകൾ ക്ലോസ്‌ചെയ്തു. ഐടി കമ്പനികളായ ഇൻഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവർത്തനഫലങ്ങളാണ് വിപണിക്ക് ശക്തി പകർന്നത് .

സെൻസെക്‌സിനെ 61,000നും നിഫ്റ്റിയെ 18,300നും മുകളിലെത്തിച്ചു. ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി.

568.90 പോയന്റ് നേട്ടത്തിൽ സെൻസെക്‌സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആർസിടിസി(11%), അദാനി പോർട്‌സ്(7%), വിപ്രോ (5.4%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

അതെ സമയം ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയാൽറ്റി, പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു.

Leave A Reply
error: Content is protected !!