നെറ്റ്ഫ്ലിക്സിൽ 111 മില്യണ്‍ കാഴ്ച്ചക്കാരുമായി കൊറിയൻ സീരിസ് ‘സ്‌ക്വിഡ് ഗെയിം’ സർവകാല റെക്കോഡിലേക്ക്

നെറ്റ്ഫ്ലിക്സിൽ 111 മില്യണ്‍ കാഴ്ച്ചക്കാരുമായി കൊറിയൻ സീരിസ് ‘സ്‌ക്വിഡ് ഗെയിം’ സർവകാല റെക്കോഡിലേക്ക്

നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഒരു ദക്ഷിണ കൊറിയൻ സര്‍വൈവല്‍ സീരിസ് ആണ് സ്ക്വിഡ് ഗെയിം. ഹ്വാംഗ് ഡോംഗ്-ഹ്യൂക്ക് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ലീ ജംഗ്-ജേ, പാർക്ക് ഹേ-സൂ, വൈ ഹ-ജൂൺ, ജംഗ് ഹോ-യേൻ, ഓ യോങ്-സു, ഹിയോ സുങ്-തേ, അനുപം ത്രിപാഠി, കിം ജൂ-റൗങ് എന്നിവർ അഭിനയിക്കുന്നു. നെറ്റ്ഫ്ലിക്സ് വിതരണം ചെയ്ത പരമ്പര 2021 സെപ്റ്റംബർ 17 -ന് ലോകമെമ്പാടും പുറത്തിറങ്ങി.

ഇപ്പോൾ ലോക വ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയ സീരിസ് വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 111 മില്യണ്‍ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ഇപ്പോൾ ഉള്ളത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ആണ് ഇത്രയും വ്യൂസ് സീരിസിന് ലഭിച്ചത്. സർവകാല റെക്കോഡ് ആണിത്. ഇക്കാര്യം നെറ്റ്ഫ്ലിക്സ് തന്നെയാണ് അറിയിച്ചത്. ഇതിന് മുമ്പ് 82 മില്യണ്‍ കാഴ്ചക്കാരുമായി നെറ്റ്ഫ്ലിക്സിൽ ഏറ്റവും മുൻപിൽ ഉണ്ടായിരുന്ന ‘ബ്രിജിട്ടണിന്റെ’ റെക്കോഡ് ആണ് ഇപ്പോൾ പഴങ്കഥ ആയത്. ഇത് 2020ൽ ആയിരുന്നു റിലീസ് ചെയ്തത്. ടോപ് വണ്‍ സ്ഥാനത്ത് ഇപ്പോഴും സ്ക്വിഡ് ഗെയിം 90 രാജ്യങ്ങളില്‍ തുടരുകയാണ് സ്‌ക്വിഡ് ഗെയിം. 31 ഭാഷകളില്‍ സബ് ടൈറ്റിലും 13 ഡബ്ബിംഗ് പതിപ്പുകളുമാണ് സ്ക്വിഡ് ഗെയിമിനുള്ളത്.

Leave A Reply
error: Content is protected !!