ലഖിംപുര്‍ സംഘർഷം ; ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ച് അപകടം പുനരാവിഷ്‌കരിച്ച് പോലീസ്

ലഖിംപുര്‍ സംഘർഷം ; ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ച് അപകടം പുനരാവിഷ്‌കരിച്ച് പോലീസ്

ലഖിംപുര്‍ ഖേരി: യുപിയിലെ ലഖിപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസിൽ അപകടം പുനരാവിഷ്‌കരിച്ച് പോലീസ്. കേസില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രിയുടെ പുത്രന്‍ ആശിഷ് മിശ്രയേയും സുഹൃത്തും പ്രതിയുമായ അങ്കിത് ദാസിനേയും സംഭവ സ്ഥലത്തെത്തിച്ചായിരുന്നു പുനരാവിഷ്‌കരണം.

അപകടം പുനരാവിഷ്‌കരിക്കാന്‍ പോലീസ് വാഹനങ്ങളാണ് ഉപയോഗിച്ചത് .ഒക്‌ടോബര്‍ മൂന്നിന് നടന്ന അപകടത്തില്‍ എഫ്.ഐ.ആറില്‍ പേരുണ്ടായിരുന്നിട്ടും ആശിഷ് മിശ്രയേയും കൂട്ടരേയും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. സംഭവത്തിൽ കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധം രൂക്ഷമാവുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

അതെ സമയം ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്ര കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു.

Leave A Reply
error: Content is protected !!