ജീപ്പ് മറിഞ്ഞ് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

ജീപ്പ് മറിഞ്ഞ് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

പെരിയ : അപകടമൊഴിയാതെ മൂന്നാംകടവ് വളവ്. കാഞ്ഞങ്ങാട് നിന്ന് കുണ്ടംകുഴിയിലേക്ക് പോവുകയായിരുന്ന ജീപ്പ് മറിഞ്ഞ് ഭർത്താവിനും ഭാര്യക്കും രണ്ടു മക്കൾക്കും പരിക്ക്.

കുണ്ടംകുഴി വേളായി സ്വദേശികളായ പി.രാഘവനും ഭാര്യ എ.ലീല, മക്കൾ അനുരാഗ്, അനഘ എന്നിവർ സഞ്ചരിച്ച ജീപ്പാണ് വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. നാലുപേരെയും പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. ലീലയുടെ മൂക്കിനേറ്റ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. വൈകീട്ട് അഞ്ചുമണിക്കായിരുന്നു അപകടം.

Leave A Reply
error: Content is protected !!