വരന്റെ വീട്ടുകാരുടെ വിവാഹസമ്മാനം 60 കിലോ സ്വർണ്ണം ; ഭാരം താങ്ങാനാകാതെ വധു

വരന്റെ വീട്ടുകാരുടെ വിവാഹസമ്മാനം 60 കിലോ സ്വർണ്ണം ; ഭാരം താങ്ങാനാകാതെ വധു

വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച സ്വർണം പോരാ എന്ന് വരന്റെ കുടുംബം വാശിപിടിക്കുന്ന കാരണത്താൽ വധു ആത്‍മഹത്യ ചെയ്യുന്നതോ കൊല്ലപ്പെടുന്നതോ ആയ വാർത്തകളാണ് സ്ഥിരമായി നാം കേൾക്കുന്നത് .

അതെ സമയം ചൈനയിൽ നടന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് .ചൈനയിലെ ഹുബേ പ്രവിശ്യയില്‍ നിന്നുള്ള വധു 60 കിലോയിലധികം സ്വര്‍ണ്ണം ധരിച്ചാണ് വിവാഹത്തിനെത്തിയത്.വിവാഹത്തിന്‍റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ് .

വരന്‍റെ വീട്ടുകാരുടെ വിവാഹസമ്മാനമായിരുന്നു ഈ 60 കിലോ സ്വര്‍ണ്ണാഭരണം. സ്വര്‍‍ണ്ണത്തിന്‍റെ ഭാരം കൊണ്ട് നേരെ നടക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് വെളുത്ത വിവാഹ വസ്ത്രത്തില്‍ വധു വേദിയിലെത്തിയത്.

ഒരു കിലോഗ്രാം തൂക്കമുള്ള 60 സ്വര്‍ണ്ണ നെക്ളേസുകളാണ് വരന്‍റെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയത്. ഇതിനു പുറമേ രണ്ടു കൈകളിലും രണ്ടു വലിപ്പമേറിയ വളകളും ധരിച്ചിരുന്നു .സ്വര്‍ണ്ണാഭരണ വിഭൂഷിതയായി വേദിയിലെത്തിയ വധുവിന്‍റെ അവസ്ഥ കണ്ട് സഹായിക്കാനായി പലരും മുന്നോട്ട് വന്നെങ്കിലും വധു അവരെ മാറ്റി നിർത്തി .

Leave A Reply
error: Content is protected !!