പുത്തന്‍ ലെജന്‍ഡറുമായി ടൊയോട്ട

പുത്തന്‍ ലെജന്‍ഡറുമായി ടൊയോട്ട

ബംഗളൂരു: “എവർ-ബെറ്റർ കാറുകൾ” നിർമ്മിക്കുന്നതിനുള്ള ടൊയോട്ടയുടെ പ്രഖ്യാപിത നയത്തിന് അനുസൃതമായി, ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം ) അതിന്റെ ഏറ്റവും വിജയകരമായ എസ്‌ യു വിയായ ലെജൻഡറിന്റെ പുതിയ 4X4 വേരിയന്റ് പുറത്തിറക്കി.

പുതിയ ടൊയോട്ട ഫോർച്യൂണറിനൊപ്പം 2021 ജനുവരിയിൽ 4X2 ഡീസൽ വേരിയന്റിലാണ് ലെജൻഡർ ആദ്യമായി അവതരിപ്പിച്ചത്. ലെജൻഡർ 2.8 ലി 4 ഡബ്‌ള്യു ഡി (ഡീസൽ) 42,33,000 രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ ലെജൻഡർ 4X4 വേരിയന്റ് ബുക്കിങ്ങുകൾ ആരംഭിച്ചതായും ഓൺലൈൻ ആയോ ഏറ്റവും അടുത്തുള്ള അംഗീകൃത ടൊയോട്ട ഡീലറെയോ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കി.

Leave A Reply
error: Content is protected !!