ഗൂഗിളിനും പണിപാളി; പിക്‌സല്‍ 6 ലോഞ്ചിനു മുന്നേ സകലവിവരങ്ങളും ചോര്‍ന്നതായി റിപ്പോർട്ടുകൾ

ഗൂഗിളിനും പണിപാളി; പിക്‌സല്‍ 6 ലോഞ്ചിനു മുന്നേ സകലവിവരങ്ങളും ചോര്‍ന്നതായി റിപ്പോർട്ടുകൾ

ഗൂഗിള്‍ പിക്‌സല്‍ 6 ഒക്ടോബര്‍ 19 -ന് ലോഞ്ചിങ് തീയതിയായി നിശ്ചയിച്ചിരുന്നുവൈങ്കിലും അതിനു മുന്നേ സംഗതിയെല്ലാം ചോര്‍ന്നു. പ്രമുഖ ടിപ്സ്റ്റര്‍ ഇവാന്‍ ബ്ലാസ് വരാനിരിക്കുന്ന ഗൂഗിള്‍ സ്മാര്‍ട്ട്ഫോണിന്റെ ടീസര്‍ പേജുകള്‍ പങ്കുവെച്ചു. ടീസര്‍ പേജുകള്‍ ഉപകരണത്തിന്റെ പൂര്‍ണ്ണമായ സവിശേഷതകള്‍ വെളിപ്പെടുത്തുന്നു, കൂടാതെ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയുടെ പ്രകടനം അതിന്റെ പുതിയ പ്രോസസറായ ടെന്‍സര്‍ ചിപ്പ് ഉപയോഗിക്കുമെന്ന് വ്യക്തമാക്കുന്നു.

ഗൂഗിള്‍ പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയുടെ ലാന്‍ഡിംഗ് പേജുകള്‍ ടിപ്സ്റ്റര്‍ ഇവാന്‍ ബ്ലാസ് പങ്കിട്ടു. കമ്പനിയുടെ പുതിയ കസ്റ്റം ബില്‍റ്റ് ചിപ്പ് ഗൂഗിള്‍ ടെന്‍സറാണ് ഗൂഗിള്‍ പിക്‌സല്‍ 6-ന് ഊര്‍ജ്ജം നല്‍കുന്നത്. അത് സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം വര്‍ദ്ധിപ്പിക്കും. ഇന്റര്‍നെറ്റില്ലാതെ സന്ദേശങ്ങളും വീഡിയോകളും വിവര്‍ത്തനം ചെയ്യാന്‍ ഈ ചിപ്പ് ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. ടെന്‍സര്‍ ചിപ്പ് 80 ശതമാനം വേഗതയേറിയ പ്രകടനം പ്രദാനം ചെയ്യുമത്രേ. ‘അതിനാല്‍ ആപ്പുകള്‍ വേഗത്തില്‍ ലോഡുചെയ്യുകയും ഗെയിമിംഗ് കൂടുതല്‍ പ്രതികരിക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ പവര്‍ ലാഭിക്കുന്നു, അതിനാല്‍ ബാറ്ററി കൂടുതല്‍ കാലം നിലനില്‍ക്കും.

Leave A Reply
error: Content is protected !!