ഗായകന്‍ എം.ജി.ശ്രീകുമാര്‍ മതം മാറുന്നില്ല ; വ്യാജ പ്രചരണം

ഗായകന്‍ എം.ജി.ശ്രീകുമാര്‍ മതം മാറുന്നില്ല ; വ്യാജ പ്രചരണം

മലയാളികളുടെ സ്വന്തം ഗായകന്‍ എം.ജി.ശ്രീകുമാര്‍ എങ്ങും പോകുന്നില്ല മതവും മാറുന്നില്ല. ക്രിസ്തുമതത്തിലേക്ക് പോകുന്നു, മറ്റ് മതങ്ങളിലേക്ക് മാറുന്നു എന്നൊക്കെ ഇപ്പോള്‍ പല പരാമര്‍ശങ്ങളും വരുന്നുണ്ട്. ചില കുബുദ്ധികള്‍ പറഞ്ഞ് പെരുപ്പിക്കുന്ന കാര്യങ്ങളാണിത്.

എം.ജി.ശ്രീകുമാര്‍ ആരാണെന്നും എന്താണെന്നും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം. ഒരു ഗായകനാണെന്നും കഴിഞ്ഞ 43 വര്‍ഷങ്ങളായിട്ട് മലയാളത്തിലും ഇതരഭാഷകളിലും ആലാപനവും സംഗീത സംവിധാനവും ചെയ്യുന്ന ഒരു സാധാരണ വ്യക്തിയാണെന്നും എല്ലാവർക്കുമറിയാം .

ഈ അപവാദങ്ങളുടെ പിന്നിൽ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് . സിനിമകളിലുണ്ടായിരുന്ന ചിലര്‍ തന്നെയാണ് ഈ ഓണ്‍ലൈന്‍ മീഡിയയുടെ പിന്നിൽ .  അവരെ തെറ്റു പറണ്ടാ , കാരണം ഗൂഗിളില്‍ നിന്നുള്ള വരുമാനം അവര്‍ക്ക് കിട്ടണമല്ലോ.

ശ്രീകുമാറിനെ ക്കുറിച്ചോ മറ്റേതെങ്കിലും ഗായകരെക്കുറിച്ചോ അല്ലെങ്കില്‍ പ്രശസ്തരെക്കുറിച്ചോ നല്ലത് എഴുതിയാല്‍ ആരും വായിക്കില്ല. വായനക്കാരെ കിട്ടണമെങ്കില്‍ അവരെക്കുറിച്ച് മോശമായി എഴുതണം. അതായത് എം.ജി.ശ്രീകുമാര്‍ പാസ്റ്ററാണോ, ഹിന്ദുവാണോ, മുസല്‍മാനാണോ എന്നൊക്കെ എഴുതി വലിയൊരു ചോദ്യചിഹ്നമിട്ടാല്‍ വായനക്കാരുടെ എണ്ണം കൂടും.

ഗൂഗിളില്‍ നിന്നു കിട്ടുന്ന വരുമാനത്തിന് വേണ്ടിയാണ് എം ജി ശ്രീകുമാറിനെ ടാര്‍ജറ്റ് ചെയ്യുന്നത്. പക്ഷേ അതുകൊണ്ട് നഷ്ടമാകുന്നത് 43 വര്‍ഷം ഉണ്ടാക്കിയെടുത്ത ഇമേജാണ്. ലോകമെമ്പാടുമുള്ള എന്നെ സ്നേഹിക്കുന്ന, എന്നെ അറിയാവുന്ന, എന്റെ പാട്ടുകളിഷ്ടപ്പെടുന്ന എല്ലാ മലയാളികള്‍ക്കും ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് നന്നായിട്ട് അറിയാമെന്നാണ് എം ജി ശ്രീകുമാർ പറയുന്നത്  .

മതം മാറുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് മറ്റൊന്നുമല്ല, ഞാന്‍ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചത്. പക്ഷേ ഇതരഭാഷകളിലെയും ഇതരമതങ്ങളിലെയും പാട്ടുകള്‍ ചെറുപ്പം മുതല്‍ ഞാന്‍ പാടിയിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ ഇതുവരെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട പാട്ടുകളേ പാടൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ വീടിന്റെ ചുമരും കട്ടിളയും എന്തിന് അതിനു വേണ്ടി ചെലവഴിച്ച ഓരോ മണ്‍തരിയും ഈ പറയുന്ന പാട്ടുകള്‍ പാടിയതില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നിന്നാണ്.

ആ പ്രസ്തുത ഓണ്‍ലൈന്‍ മീഡിയ പറഞ്ഞത്, ഞാന്‍ ഹിന്ദുമതത്തിലുള്ള പാട്ടുകള്‍ ഒരു പ്രത്യേക രീതിയിലും, ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ള പാട്ടുകളും മാപ്പിളപ്പാട്ടുകളും പാടുമ്പോള്‍ മറ്റൊരു രീതിയിലുമാണ് പാടുന്നത് എന്നാണ്. ഒരു യഥാര്‍ത്ഥ കലാകാരന് ഇതെങ്ങനെ പറ്റും ?

എനിക്കെന്നല്ല മറ്റൊരു ഗായകനും അത് പറ്റില്ല. തന്റെ മതത്തിലുള്ള പാട്ടല്ലേ, അതിന് പ്രത്യേകത കൊടുക്കാമെന്ന് ഒരു ഗായകനും ചിന്തിക്കില്ല, ആ ചിന്തയില്‍ ഇന്നു വരെ പാടിയിട്ടുമില്ല. എത്രയോ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്, ഒരു ഗായകന്‍ എന്ന നിലയില്‍ എല്ലാത്തരം പാട്ടുകളും പാടേണ്ടത് എന്റെ ബാധ്യസ്ഥതയാണ്, അതില്‍ ഞാനൊരിക്കലും മതം നോക്കാറില്ലന്നും എം ജി ശ്രീകുമാർ പറഞ്ഞു .

Video Link

https://youtu.be/pP-mVEY8oKY

Leave A Reply
error: Content is protected !!