ബണ്ടു തകർന്ന്‌ റോഡ് ഇടിഞ്ഞു

ബണ്ടു തകർന്ന്‌ റോഡ് ഇടിഞ്ഞു

കലവൂർ : എ.എസ്.കനാലിലെ ബണ്ടു തകർന്ന് റോഡ് ഇടിഞ്ഞു. കലവൂർ പാലത്തിനു വടക്കുവശത്തുള്ള കലവൂർ പാലം-സെന്റ് തോമസ് പള്ളി റോഡാണ് ഇടിഞ്ഞത്. എഴുപതോളം വീട്ടുകാരുടെ സഞ്ചാരമാണ് ഇതോടെ നിലച്ചത്.

ബണ്ടിന്റെ തെക്ക് ആഴംകൂട്ടുന്നതിനായി ആഴ്ചകൾക്കു മുൻപേ ജെ.സി.ബി. ഇറക്കിയിരുന്നു. ഇതിന്റെ അടിഭാഗം തട്ടി ബണ്ടിൽ വെള്ളംപോകാനിട്ടിരുന്ന കുഴലിനു നാശംസംഭവിച്ചിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഈ കുഴൽ ഇടിഞ്ഞതാണ് ബണ്ടു തകരാനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുവഴിയുള്ള സഞ്ചാരം തടഞ്ഞുകൊണ്ട് നാട്ടുകാർ റോഡിന്റെ ഒരുഭാഗം അടച്ചുകെട്ടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!