അയല്‍വാസിയെ കുത്തിയ സ്‍ത്രീക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

അയല്‍വാസിയെ കുത്തിയ സ്‍ത്രീക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ് : അയല്‍വാസിയെ കുത്തിയ കേസില്‍ വിദേശ വനിതക്ക് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. 43 കാരിയായ പ്രതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും ശേഷം നാടുകടത്താനുമാണ് കോടതി ഉത്തരവ്. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന 43 കാരനെയാണ് വാക്കേറ്റത്തിനിടെ ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

വയറില്‍ കുത്തേറ്റ അയല്‍വാസിക്ക് ആഴത്തില്‍ മുറിവേറ്റെങ്കിലും ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കിയതിനാലാണ് ജീവന്‍ തിരികെ ലഭിച്ചത് .

ഉണക്കാനിട്ട തുണി പ്രതിയുടെ ബാല്‍ക്കണിയില്‍ വീണപ്പോള്‍ അത് എടുക്കാനായാണ് അയല്‍വാസി എത്തിയത്. എന്നാല്‍ പ്രതി അത് സമ്മതിക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് .

Leave A Reply
error: Content is protected !!